കെ.എം മാണിക്കെതിരായ സുപ്രിം കോടതിയിലെ സർക്കാർ നിലപാട് സിപി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്യുമെന്ന് എ. വിജയ രാഘവൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം മാണി അഴിമതിക്കാരൻ എന്ന് സുപ്രിംകോടതിയില്‍ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം ഇന്നലെ രംഗത്തെത്തിയിരുന്നു. സുപ്രിം കോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.