രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക്; 111 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 34,703 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 553 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

553 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2.11 ശതമാനമാണ് പൊസിറ്റിവിറ്റി നിരക്ക്. 97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍. രാജ്യത്ത് ഇതിനകം 3,06,19,932 കേസുകളും 4,03,281 മരണങ്ങളുമാണ് കൊവിഡിനെ തുടര്‍ന്നുണ്ടായത്. അതേസമയം കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി നിലനിൽക്കുകയാണ്. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക്; 111 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്
Tags