കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; രണ്ട് കിലോ സ്വര്‍ണ്ണവുമായിമലപ്പുറം സ്വദേശിപിടിയില്‍ gold smuggling

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. രഹസ്യമായി കടത്താന്‍ ശ്രമിച്ച 2.198 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ മലപ്പുറം കടുങ്ങൂത്ത് സ്വദേശി റഷീദിനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റഡിയില്‍ എടുത്തു.

മിശ്രിത രൂപത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാലുകളില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം. ബഹറിനില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

സിപിഎം നേതാവ് അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് വീണ്ടും സ്വര്‍ണം പിടികൂടിയിരിക്കുന്നത്. വിമാനത്താവളം വഴിയുള്ള നിരന്തരമായ സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് നിത്യസംഭവമാകുന്ന സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Tags