രാമനാട്ടുകര അപകടത്തെ തുടർന്ന് വെളിച്ചത്തുവന്ന കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മടവൂർ സ്വദേശി അബുജാസിൻ ആണ് അറസ്റ്റിലായത് gold smuggling

കോഴിക്കോട് : രാമനാട്ടുകര അപകടത്തെ തുടർന്ന് വെളിച്ചത്തുവന്ന കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മടവൂർ സ്വദേശി അബുജാസിൻ ആണ് അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ ആസൂത്രണത്തിൽ അബുജാസിന് പങ്കുണ്ട്.

സ്വർണക്കടത്ത് ആസൂത്രണ കേസിൽ ഇതുവരെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ അറസ്റ്റ് ചെയ്തിരുന്നു.

സ്വർണം കവരുന്നതിനായി കൊടുവളളിയിൽ നിന്നും മൂന്ന് സംഘങ്ങളാണ് കരിപ്പൂർ എത്തിയിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്നാമത്തെ സംഘത്തിലെ അംഗമാണ് അബ്ദുൾ നാസർ
Tags