അതേസമയം കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണിത്. മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം.
വിമാനമയച്ചതും കൊണ്ടുപോയതുമെല്ലാം അവരുടെ താത്പര്യമാണ്. ഭാവിയില്‍ തെളിയിക്കേണ്ട കാര്യമാണിത്. ഇത് ഉയര്‍ത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമായിരുന്നു. നാട് അത് പൂര്‍ണമായി നിരാകരിച്ചു. വ്യവസായികള്‍ ഏറ്റവും വലിയ നിക്ഷേപ സൗഹൃദമായ സംസ്ഥാനമായാണ് കേരളത്തെ കാണുന്നത്. കേരളത്തിന് എതിരായ വാദമാണിതെന്നും കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായാണ് അതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.