കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ gold smuggling

മലപ്പുറം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കരിപ്പൂർ സ്വദേശികളായ അസ്‌കർ അബു, അമീർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 22 ആയി

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിമോന്റെ ഡ്രൈവറാണ് അസ്‌കർ അബു. രാമനാട്ടുകര അപകടം നടന്ന ദിവസം ഇയാളും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണി കൂടിയാണ് ഇയാൾ. ഇതേ സംഘത്തിലുൾപ്പെട്ടയാളാണ് അമീറും. കൊണ്ടോട്ടി ഡിവൈഎഫ്‌ഐ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റിലായത്.

കേസിൽ സജിമോന് പുറമേ കൊടുവള്ളി സ്വദേശി മുനവറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് മഞ്ചേരി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Tags