മണപ്പുറം ഫിനാൻസിൽ നിന്ന് 17 കിലോ സ്വർണ്ണം കവർന്നു ; രണ്ട് മോഷ്ടാക്കളെ വെടിവച്ച് കൊന്ന് യുപി പോലീസ് UP

ആഗ്ര : മണപ്പുറം ഫിനാൻസിൽ നിന്ന് 17 കിലോ സ്വർണ്ണം കൊള്ളയടിച്ച മോഷ്ടാക്കളിൽ രണ്ട് പേരെ യുപി പോലീസ് വെടിവച്ച് കൊന്നു . ജീവനോടെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരിച്ചാക്രമിക്കാൻ തുടങ്ങിയതോടെയാണ് വെടിവച്ച് വീഴ്ത്തിയത്.

അഞ്ച് കോടി രൂപയുടെ സ്വർണവും 1.5 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു . ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങൾക്ക് തെരച്ചിൽ തുടരുകയാണെന്ന് ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു.

ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയാണ് കവർച്ച ചെയ്യപ്പെട്ടത് . 17 കിലോ സ്വർണ്ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവർന്നത് . ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദികളാക്കിയായിരുന്നു കവർച്ച . ഏകദേശം 8.5 കോടി രൂപയുടെ സ്വർണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ബ്രാഞ്ച് മാനേജർ പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷം എത്മാദ്‌പൂരിൽ വച്ചാണ് അക്രമികളുമായി പോലീസ് ഏറ്റുമുട്ടൽ നടത്തിയത് .
Tags