രഹസ്യാന്വേഷണ ഏജൻസിയ്‌ക്കാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. ആഗസ്റ്റ് അഞ്ചു മുതലുള്ള ദിവസങ്ങളിൽ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. പാക്ഭീകരരാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം.
ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള പ്രതികാരമാണെന്നാണ് സൂചനയെന്നും രഹസ്യാന്വേഷണ ഏജൻസി ഡൽഹി പോലീസിനെ അറിയിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയുൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ നേരിടാൻ പ്രത്യേക പരിശീലനവും ഡൽഹി പോലീസിന് നൽകുന്നുണ്ട്.