ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസ്: ഒന്നാം പ്രതിയായ ഭർത്താവ് അറസ്റ്റിൽ crime

കൊച്ചി: ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭർത്താവ് ജൗഹർ അറസ്റ്റിൽ. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാൾ. 

ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു.
Tags