വിവിധ സംസ്ഥാനങ്ങളിലെ കണക്ക് നോക്കിയാല്‍ ആകെ രോഗബാധയുടെ 74.16 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 36.11 ശതമാനവും കേരളത്തില്‍ നിന്നാണ്. 13,750 കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര (7761), ആന്ധ്രാ പ്രദേശ് (2345), തമിഴ്‌നാട് (2312), ഒഡീഷ (2070) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ഏറ്റവുമധികം മരണമടഞ്ഞവര്‍ മഹാരാഷ്‌ട്ര (167), കേരളം (130) എന്നീ സംസ്ഥാനങ്ങളിലാണ്.
രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധയില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്ന്; മരണനിരക്കില്‍ മുന്നില്‍ മഹാരാഷ്‌ട്ര Covid19
July 16, 2021
ഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൊതുവെ കുറഞ്ഞുവരുന്നതിനിടെ കേരളത്തിലും മഹാരാഷ്‌ട്രയിലും രോഗത്തിന്റെ ശക്തി കൂടി തന്നെ. 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags