ചെങ്ങന്നൂർ : മതവര്‍ഗീയ വാദികളുടെ കൊലക്കത്തിക്കിരയായ എബിവിപി നേതാവ് വിശാലിന്റെ വീര ബലിദാനത്തിന് ഇന്ന് 9 വയസ്

2012 ജൂണ്‍ 17ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ചാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമണത്തില്‍ വിശാല്‍ കൊല്ലപ്പെടുന്നത്.

തെരഞ്ഞെടുത്ത ആദർശത്തെ നെഞ്ചോട് ചേർത്ത് ജീവിതം. ശത്രു പടയ്ക്ക് മുന്നിൽ മുട്ടുവിറയ്ക്കാതെ പോരാടി, ഒടുവിൽ തന്റെ ആദർശ ദേവതയ്ക്കരികിലേക്ക് ധീരമായ മടക്കം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തിൽ നവാഗതരായ വിദ്യാർഥികളെ സരസ്വതീ പൂജ നടത്തി സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു അന്നത്തെ എബിവിപി നഗര്‍ സമിതി പ്രസിഡന്‍റായിരുന്ന വിശാൽ എന്ന ചെറുപ്പക്കാരൻ. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ശക്തമായ നിലപാടുകളെടുത്ത ആ ചെറുപ്പക്കാരനെ മുമ്പേ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ നോട്ടമിട്ടിരുന്നു.

മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വിശാലിനെയും സുഹൃത്തുക്കളെയും ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2012 ജൂലൈ 17ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി കൊലപാതകമായിരുന്നു വിശാലിന്‍റേത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരും ആസൂത്രണം നടത്തിയതുമായി 19 പ്രതികളാണ് ഉണ്ടായിരുന്നത്. വിശാൽ തെരഞ്ഞെടുത്ത ആദർശവും നിലപാടുകളും തന്നെയാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചതും അവരുടെ പകയിൽ ഒടുവിൽ ആ യുവ രക്തം ഈ മണ്ണിൽ അഭിഷേക ദ്രാവമായതും.

സ്വർഗത്തേക്കാൾ മഹത്തരമായ പിറന്ന നാടിനായി ജീവാർപ്പണം ചെയ്ത സ്വർഗീയ വിശാലിന്റെ ബലിദാനത്തിന് ഇന്ന് 9 വയസ്സ് തികയുകയാണ്. ധീര സോദരന് പ്രണാമം.


Tags