2022ലെ റിപ്പബ്ലിക്ക് ദിന പരേഡ് നവീകരിച്ച രാജ്പഥിലൂടെ: നിർമ്മാണം നവംബറിൽ പൂർത്തിയാകും

ന്യൂഡൽഹി: 2022ലെ റിപ്പബ്ലിക്ക് ദിന പരേഡ് പുതിയ രാജ്പഥിൽ നടക്കും. സെൻട്രൽ വിസ്ത പദ്ധതി പ്രകാരം രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗത്തിന്റെ പണി ഈ നവംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 രാജ്യത്തെ പൗരന്മാർക്ക് അഭിനാമാനിക്കാവുന്ന വിധത്തിലാണ് രാജ്പഥിന്റെ നവീകരണം. ഇതുവരെയുള്ള നിർമ്മാണ പ്രവർത്തികൾ തൃപ്തികരവും സമയ ബന്ധിതവുമാണെന്ന് ഹർദീപ് സിംദ് പുരി പറഞ്ഞു. ഹൗസിംഗ് ആൻഡ് അർബർ അഫയേഴ്‌സ് മന്ത്രാലയ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ എന്നിവർക്കൊപ്പമാണ് ഹർദീപ് സിംഗ് പുരി നിർമ്മാണ പ്രവർത്തനങ്ങൾ വിലിയിരുത്തിയത്.

രാജ്പഥ് പുനരുദ്ധാരണ പദ്ധതിയിൽ ഭൂമിക്കടിയിലൂടെയുള്ള അണ്ടർപാസുകളുടെ നിർമ്മാണം, ഭൂമിക്കടിയിൽ മറ്റു സൗകര്യങ്ങൾ ഒരുക്കൽ, പൂന്തോട്ട നിർമ്മാണം, പാർക്കിങ്ങിന് ആവശ്യത്തിനുള്ള സ്ഥലനിർമ്മാണം തുടങ്ങിയവയും ഉൾപ്പെടുന്നു. കൃത്രിമ തടാകങ്ങൾക്ക് മുകളിലൂടെ 12 പാലങ്ങളാണ് പണിയുന്നത്.

ഷപൂർജി പല്ലോഞ്ജി ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെൻട്രൽ വിസ്ത പുനർവികസന പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിലെ മന്ദിരത്തോട് ചേർന്ന് ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും എല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി.
Tags