തൃശൂര്‍ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി body found in well

തൃശൂര്‍ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയന്‍ (52), മാരാത്ത് വേണു ( 66) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച മുതല്‍ ഇവരെ കാണാതായി ബന്ധുക്കള്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പറമ്പിലൂടെ പോയ നാട്ടുകാര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

പുതുക്കാട് നിന്നെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉറ്റസുഹൃത്തുക്കളായ ഇവര്‍ മിക്കവാറും ഒരുമിച്ചാണ് കാണാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടക്കിടെ ഇവരെ കാണാതാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മരണ കാരണം വ്യക്തമല്ല.
Tags