ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബ ഭീകരനെയാണ് വധിച്ചത്. ഇതോടെ ഏറ്റുമുട്ടലിൽ ആകെ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി.
അരീഫ് ഹസം എന്ന ഭീകരനെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 2019 ൽ ഹവീൽദാർ മൻസൂർ ബെയ്ഗ് കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചതിനു പിന്നാലെയായിരുന്നു സൈന്യം എത്തിയത്.. ഭീകരരുടെ താവളം വളഞ്ഞ സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്