89 വയസുകാരനായ കല്യാണ്‍ സിംഗിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടാഴ്ചയായി മോശമായി തുടരുകയാണ്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. എന്നാല്‍ പൂര്‍ണ ബോധവാനായിരുന്നില്ല. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍
July 21, 2021
ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ജീവന് നിലനിര്‍ത്തുന്നത് ജീവന് രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്.
Tags