ഓക്‌സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ല; കണക്കുകൾ നിരത്തി ബിജെപി; രാഹുൽ ഗാന്ധിയ്‌ക്ക് രൂക്ഷ വിമർശനം BJP

ന്യൂഡൽഹി : കൊറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്‌സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര. കോൺഗ്രസും ആം ആദ്മി പാർട്ടിയും മഹാമാരിയ്ക്കിടയിൽ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സമർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സമ്പിത് പാത്ര വിവരങ്ങൾ പുറത്തുവിട്ടത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്ര സർക്കാരിന് നൽകിയ കണക്ക് പ്രകാരം രാജ്യത്ത് ആരും തന്നെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ശേഖരിച്ച് നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതെന്നും ഇത്തരം കണക്കുകൾ കേന്ദ്ര സർക്കാർ നിർമ്മിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമ്പിത് പാത്ര പറഞ്ഞു. കൊറോണ മഹാമാരി സംബന്ധിച്ചും വാക്‌സിൻ വിതരണം സംബന്ധിച്ചും അദ്ദേഹം ഇത്തരത്തിൽ അഭ്യൂഹങ്ങൾ പരത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വിറ്റർ ട്രോളായാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags