ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയും നടത്തും.വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഫോറൻസിക് പരിശോധന നടത്തുക. കുട്ടികളുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടം നടത്തിയ ജില്ലാ പോലീസ് സർജൻ ഡോ. പി.ബി ഗുജ്റാളുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി മൊഴി രേഖപ്പെടുത്തി.
കുട്ടികൾ പഠിച്ച സ്കൂളിലെ അധ്യാപകരുടേതടക്കം ഇതുവരെ ഇരുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ രേഖകൾ സ്കൂളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇനിയും നൂറോളം സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്താനുണ്ട്. കേസിൽ റിമാൻഡിലുള്ള രണ്ടു പ്രതികളേയും ജാമ്യത്തിലുള്ള ഒരു പ്രതിയേയും വീണ്ടും ചോദ്യം ചെയ്യും. കുട്ടികളുടെ അമ്മയുടെ ആദ്യ ഭർത്താവ്, സഹോദരി എന്നിവരേയും ചോദ്യം ചെയ്തു. അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം.