ചൊവ്വാഴ്ച വൈകീട്ടുവരെ 415,225,632 വാക്‌സിൻ ഡോസുകൾ കുത്തിവെച്ചു. ഇതിൽ ചൊവ്വാഴ്ച മാത്രം 3,179,469 ഡോസുകളാണ് ആളുകൾക്ക് നൽകിയത്. 1,503,713 പേർ വാക്‌സിന്റെ ആദ്യ ഡോസും, 136,257 പേർ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 18 നും 45 നും ഇടയിൽ പ്രായമുള്ള 129,252,381 പേർ വാക്‌സിന്റെ ആദ്യ ഡോസും, 5,211,066 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത്. 10 മില്യൺ വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾ നൽകി.