മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. BEVAREGE

തിരുവനന്തപുരം : മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. മുൻകൂട്ടി മദ്യത്തിന്റെ പണം അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്
മദ്യവിൽപന ശാലകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ പ്രശ്നമായി മാറിയിരിക്കുകയാണ്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നത്. മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാൻ പാകത്തിലായിരിക്കും കൗണ്ടർ എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബിവറേജസിന് മുന്നിൽ ആളുകൾ മാനദണ്ഡങ്ങൾ ലംഘിച്ച് കൂടി നിൽക്കുന്നതിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ എന്തുകൊണ്ട് മദ്യശാലകൾക്ക് മുന്നിലുള്ള ആൾക്കൂട്ടം നിയന്ത്രിക്കുന്നില്ല എന്നാണ് ഹൈക്കോടതി ചോദിച്ചത്. തുടർന്ന് ആൾക്കൂട്ടം ഒഴിവാക്കാൻ ബാറുകളിൽ വിദേശമദ്യ വിൽപ്പന ആരംഭിച്ചു. ബിവറേജസിന് മുന്നിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ബെവ്‌കോ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയുമുണ്ടായി
Tags