സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. നന്ദൻകോട് സ്വദേശിയായ 40 കാരനിലാണ് പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. Zika Virus

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. നന്ദൻകോട് സ്വദേശിയായ 40 കാരനിലാണ് പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 15 ആയി.
ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. നന്ദൻകോട് നിന്നും രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആലപ്പുഴ എൻഐവിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഒരാളുടെ ഫലമാണ് പോസിറ്റീവ് ആയത്. രണ്ട് ഘട്ടങ്ങളായായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ആദ്യ ഘട്ടത്തിൽ 17 സാമ്പിളുകളും രണ്ടാം ഘട്ടത്തിൽ 27 സാമ്പിളുകളുമാണ് അയച്ചത്. ഇതിൽ രണ്ടാം ഘട്ടത്തിലാണ് 40 കാരൻ ഉൾപ്പെടുന്നത്.

നിലവിൽ രോഗം സ്ഥിരീകരിച്ച ആരുടെയും നില ഗുരുതരമല്ല. 24 വയസ്സുള്ള ഗർഭിണിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യുവതിയും, നവജാത ശിശുവും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം കൊറോണ വ്യാപനത്തിനിടെയുണ്ടായ സിക്ക വൈറസ് ബാധ സംസ്ഥാനത്ത് ആശങ്കയുളവാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം അയച്ച വിദഗ്ധ സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലായിരിക്കും ഇനി പ്രതിരോധ പ്രവർത്തനങ്ങൾ
Tags