സ്വർണക്കടത്ത് സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറി കരിപ്പൂർ വിമാനത്താവളം. തുടർച്ചയായ രണ്ടാം ദിവസവും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തു. Gold Smuggling

മലപ്പുറം : സ്വർണക്കടത്ത് സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറി കരിപ്പൂർ വിമാനത്താവളം. തുടർച്ചയായ രണ്ടാം ദിവസവും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തു. രണ്ട് പേർ എയർ കസ്റ്റംസിന്റെ പിടിയിലായി.

പാലക്കാട് സ്വദേശി ഷബീർ, മലപ്പുറം സ്വദേശി സിബിൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2.138 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വർണം പിടികൂടിയത്. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 89 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെയും ഇവിടെ നിന്ന് രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തിരുന്നു. 45 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ലൈഫ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.


Tags