ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പശു ഇറച്ചി വിൽപ്പന പാടില്ല; കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ assam

ഗുവാഹട്ടി : കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കന്നുകാലി കശാപ്പ് നിരോധിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്

അധികാരത്തിലേറിയതു മുതൽ പശുക്കളുടെ സംരക്ഷണത്തിന് ഹിമന്ത സർക്കാർ പ്രാധാന്യം നൽകിയിരുന്നു. നിയമം കൊണ്ടുവരാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിന് സഭ അംഗീകാരം നൽകിയാൽ ഉടൻ നിയമം പ്രാബല്യത്തിൽ വരുത്തും.

പശുക്കളുടെ സംരക്ഷണത്തിനായി 1950 ലെ നിയമം സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കർശന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. നിയമപ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്യാൻ സർക്കാർ ലൈസൻസും വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രവും ആവശ്യമാണ്. 14 വയസ്സിന് മുകളിൽ പ്രായമുളള പശുക്കളെ മാത്രമേ കശാപ്പ് ചെയ്യാൻ അനുമതിയുള്ളൂ. ഹിന്ദു, സിഖ്, ജയ്‌ന ഭൂരിപക്ഷ മേഖലകളിൽ കശാപ്പ് ശാലകൾക്ക് അനുമതിയില്ല. ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും 5 കിലോ മീറ്റർ പരിധിയിൽ കശാപ്പ് ശാലകൾ അനുവദിക്കില്ല.

നിയമ ലംഘകർക്ക് കർശന ശിക്ഷ ലഭിക്കുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവർക്ക് എട്ട് വർഷം തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കും
Tags