കടംവാങ്ങിയ പണം തിരിച്ചു നല്‍കാത്തത്തിനെ തുടര്‍ന്ന് പ്രതികളെ പരസ്യമായി അവഹേളിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൂലമ്മയില്‍ നിന്നും പ്രതികള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപ വീതം കടം വാങ്ങിയിരുന്നു. ഇവര്‍ പണം തിരികെ നല്‍കാതിരുന്നതോടെ പൂലമ്മ പരസ്യമായി പ്രതികളെ ആക്ഷേപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
പരസ്യമായി അപമാനിക്കപ്പെട്ടതിലുള്ള വൈരാഗ്യത്തിലാണ് പ്രതികള്‍ പണമിടപാടുകാരിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന പൂലമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.