കോഴിക്കോട് പീഡനക്കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ വീണ്ടും പീഡന കേസ്
July 29, 2021
കോഴിക്കോട് കട്ടിപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായികാധ്യാപകനെതിരെ വീണ്ടും പീഡന കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് ഇന്ന് താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
രണ്ട് പോസ്‌കോ കേസുകൾ ഉൾപ്പെടെ അധ്യാപകനെതിരായ കേസുകളുടെ എണ്ണം ഇതോടെ അഞ്ചായി. നാല് കേസുകൾ താമരശ്ശേരി പൊലീസും ഒരു കേസ് തേഞ്ഞിപ്പലം പൊലീസുമാണ് രജിസ്റ്റർ ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമം, ലൈംഗീക പീഡനം, കുട്ടികളെ മർദിക്കൽ തുടങ്ങിയവയാണ് കുറ്റം. വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധ്യാപകൻ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു.
Tags