തിരുവനന്തപുരം : വാക്സിനേഷനായി സംസ്ഥാനത്ത് കൂടുതൽ കൊറോണ പ്രതിരോധ വാക്സിൻ എത്തിച്ച് കേന്ദ്രം. 3,78,690 വാക്സിനാണ് വൈകീട്ടടെ തിരുവനന്തപുരത്തും, കൊച്ചിയിലും എത്തിയത്. കൊവിഷീൽഡ് വാക്സിനുകളാണ് എത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു
തിരുവനന്തപുരത്ത് 1,28,500 വാക്സിനും, കൊച്ചിയിൽ 1,48,690 വാക്സിനുമാണ് എത്തിയത്. കോഴിക്കോട് അനുവദിച്ച വാക്സിൻ ഡോസുകൾ അർദ്ധ രാത്രിയോടെ എത്തും. 1,01,500 ഡോസ് വാക്സിനുകളാണ് കേന്ദ്രം ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വാക്സിൻ ഡോസുകൾ എത്തിയിരുന്നു. 3.79 ലക്ഷം ഡോസുകളാണ് എത്തിയത്. ഇതോടെ ആകെ ലഭിച്ച വാക്സിൻ ഡോസുകളുടെ എണ്ണം 1,45,37,580 ആയി.