കണ്ണൂരിൽ കറൻസിയുമായി പോയ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണപുരം യോഗശാലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്ലൂരിലേക്ക് പോകുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മംഗലാപുരം ബൽത്തങ്ങാടി സ്വദേശി കെ ജയപ്രകാശ് (47)ആണ് മരണപ്പെട്ടത്. പ്രശാന്ത് (40), ഉമേഷ്‌ (52), പൊന്നപ്പ(53) എന്നിവരെ കണ്ണൂർ മെഡിക്കൽ കോളേജിലും ബാലകൃഷ്ണൻ (45) നെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags