തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
July 23, 2021
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, ചെല്ലമംഗലം ഡിവിഷനുകള്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനിലെ ചെറിയത്തൂര്‍, വേപ്പിന്‍മൂട് പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ആഹാര സാധനങ്ങള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം.
Tags