കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് രോഗം കണ്ടെത്തുന്നു : മുഖ്യമന്ത്രി

കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇരുപത്തിയെട്ട് പേരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത് കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡെൽറ്റാ വകഭേദമാണ് കേരളത്തിൽ ടിപിആർ ഉയരാൻ കാരണം. കൊവിഡിനെ പിടിച്ചുകെട്ടാൻ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സംസ്ഥാനത്തെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗർഭിണികൾ വാക്‌സിനേഷനിൽ നിന്ന് വിട്ടുനിൽക്കുന്നരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരും വാക്‌സിനേഷൻ സ്വീകരിക്കണം..
Tags