മഹാരാഷ്‌ട്രയിലെ മണ്ണിടിച്ചിൽ: മരണം 47ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
July 23, 2021
മുംബൈ: മഹാരാഷ്‌ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചത്. മണ്ണിടിച്ചിലിൽ പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്‌ക്കായി 50000 രൂപയും അനുവദിച്ചു.
അതേസമയം മരിച്ചവരുടെ എണ്ണം 47ആയി ഉയർന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേയുമായി അദ്ദേഹം സംസാരിച്ചിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നാവികസേയും തീരരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രത്‌നഗിരി, റായ്ഗഡ് ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. തുടർച്ചയായുള്ള മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Tags