പലിശക്കാരുടെ ഭീഷണി; തീവണ്ടിയ്ക്ക് മുൻപിൽ ചാടി കർഷകൻ ജീവനൊടുക്കി

പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പാറലോടി സ്വദേശി വേലുക്കുട്ടിയാണ് തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെയോടെയായിരുന്നു സംഭവം. അതേസമയം ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍നാണെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തി. മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടും ബ്ലേഡ് മാഫിയാസംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2016ലാണ് മകളുടെ വിവാഹത്തിനായി പാലക്കാട് സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വേലുക്കുട്ടി കടംവാങ്ങിയത്. സംഭവത്തിൽ പലിശക്കാരായ പ്രാകാശൻ, ദേവൻ, സുധാകരൻ എന്നിവരാണ് വേലുക്കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും കുടുംബം വ്യക്തമാക്കി. ഇവർക്കെതിരെ ഹേമാംബിക പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്
Tags