കൊറോണ വാക്‌സിനേഷൻ ; സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീൽഡ് വാക്സിനുകൾ കൂടി നൽകി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതൽ കൊറോണ പ്രതിരോധ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രം. 2,49,140 ഡോസ് കോവിഷീൽഡ് വാക്സിൻ ഡോസുകളാണ് ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തിരുനന്തപുരത്ത് 84,500 ഡോസ് വാക്സിനും, കൊച്ചിയിൽ 97,640 ഡോസ് വാക്സിനും, കോഴിക്കോട് 67,000 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,22,70,300 ഡോസ് കോവിഷീൽഡ് വാക്സിനും 14,40,230 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,37,10,530 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.

സംസ്ഥാനത്ത് വ്യാഴാഴ്ച വൈകുന്നേരം വരെ 1,49,434 പേർക്കാണ് വാക്സിൻ നൽകിയത്. 1,234 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,63,55,303 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,18,53,826 പേർക്ക് ഒന്നാം ഡോസ് വാക്സിനും 44,01,477 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ജനസംഖ്യയുടെ 35.48 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 49.38 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. ജനസംഖ്യയുടെ 13.48 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 18.75 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.


 

Tags