രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ് കേസുകളാണ്. 738 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനമായി കുറഞ്ഞു. കേരളത്തില്‍ മാത്രമാണ് പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഒരു ലക്ഷത്തില്‍ അധികം രോഗികള്‍ ഇപ്പോഴുള്ളത്.
അതേസമയം ഭാരത് ബയോടെക്ക് കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. 77 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന് കണക്കാക്കുന്നത്. 18- 98 വയസ് പ്രായ ഗ്രൂപ്പിലെ 25000 പേരിലാണ് പരീക്ഷണം നടത്തുക. ഡെല്‍റ്റ വകഭേദത്തിന് വാക്‌സിന്‍ 68 ശതമാനം ഫലം നല്‍കുന്നുവെന്നും ഫലം. ഭാരത് ബയോടെക്ക് ഇനി വീണ്ടും ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് വേണ്ടി ശ്രമിക്കും.