ജമ്മു കശ്മീരിൽ ഭീകരരുടെ ഗ്രേനേഡ് ആക്രമണം; രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്ക്
July 30, 2021
ദില്ലി: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു. ഉച്ചയോടെയാണ് ആക്രമണം നടന്നത്.
അതിനിടെ, ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ മൂന്ന് ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി നേരത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.
ബിഎസ്എഫ് നടത്തിയ തെരച്ചിലിനിടെയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫ് ജവാന്മാർ ഡ്രോണുകൾക്ക് നേരെ വെടിവച്ചു. ഇതോടെ ഡ്രോണുകൾ അപ്രത്യക്ഷമായി. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അതിർത്തിയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Tags