സംസ്ഥാനത്ത് പി ജി ഡോക്ടർമാർ സമരത്തിലേക്ക്; തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും
July 30, 2021
തിരുവനന്തപുരം: കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പി ജി ഡോക്ടർമാർ സമരത്തിലേക്ക്. തിങ്കളാഴ്ച്ച 12 മണിക്കൂർ നോൺ കൊവിഡ് ഡ്യൂട്ടികളിൽ നിന്ന് പി ജി ഡോക്ടർമാർ വിട്ടുനിൽക്കും. അത്യാഹിത, കൊവിഡ് ചികിത്സാ വിഭാഗങ്ങളിൽ നിന്ന് വിട്ടു നിൽക്കില്ല.
ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. കൊവിഡ് ചികിത്സ താഴേത്തട്ടിലേക്ക് വികേന്ദ്രീകരിക്കാത്തതിനാൽ പ്രധാന മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠനം നടക്കുന്നില്ല. റിസ്ക് അലവൻലസും, വർധിപ്പിച്ച വേതനവും ലഭിക്കാത്തതും സമരത്തിന് കാരണമാണ്. സൂചന പണിമുടക്കില്‍ പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ സമരമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
Tags