തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 109 പേരാണ് രോഗബാധിതരായി മരിച്ചത്. 131682 പരിശോധനകളാണ് ഇന്ന് നടന്നത്. മൂന്ന് ദിവസത്തെ ടിപിആർ 10.5 ശതമാനമാണ്. 10.2 ൽ നിന്നാണിത് ഉയർന്നത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുന്നത്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല.