തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. emergency landing, thiruvanathapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരെന്നും വിവരം.

തഞ്ചാവൂരില്‍ നിന്നാണ് വിമാനം എത്തിയത്. എയര്‍ഫോഴ്‌സ് വിമാനമാണ് നിലത്തിറക്കിയതെന്ന് വിവരം. ലാന്‍ഡിംഗ് ഗിയറില്‍ നിന്നുള്ള ഓയിലുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണം. തുടര്‍ന്ന് കണ്ട്രോള്‍ റൂമില്‍ അടിയന്തര നിര്‍ദേശം നല്‍കി. ആറ് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഓയില്‍ വ്യാപനത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ വൃത്തിയാക്കും.
Tags