Home India
INDIANATIONAL NEWS
കാശ്മീരിന് പുതുവെളിച്ചം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; പൂഞ്ച് മേഖലയില്‍ ഇനി വൈദ്യുതിയുടെ പൂരം
July 2, 20210
പൂഞ്ച് : ജമ്മു കാശ്മീരിലെ വൈദ്യുതി മേഖലക്ക് പുതിയ മുഖം നല്‍കി കേന്ദ്രസര്‍ക്കാര്‍. പൂഞ്ച് മേഖലയില്‍ ഏഴ് വര്‍ഷം മുമ്പ് തകരാറിലായ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ജനങ്ങളുടെ ദുരിതം അകറ്റിയിരിക്കുകയാണ് അധികൃതര്‍. 2014 ലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഈ മേഖലയിലെ വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും തകര്‍ന്ന് പോയിരുന്നു. ചന്ദക്കിലെ പവര്‍ സ്റ്റേഷനും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ
പൂഞ്ച് ജില്ലയിലെ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. പുതിയ 132 കെ.വി സബ്‌സ്‌റ്റേഷന്‍ നിലവില്‍ വന്നതോടെ വോള്‍ട്ടേജ് പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ കാലത്ത് പോലും ജീവനക്കാര്‍ രാത്രിയും പകലും ജോലി ചെയ്താണ് വൈദ്യുതി ലൈനുകളുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.