സാമ്പത്തിക പ്രതിസന്ധി: ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു.മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിര്‍മല്‍ കോഴിക്കച്ചവടം തുടങ്ങിയിരുന്നു. എന്നാല്‍ പത്ത് ലക്ഷത്തോളം രൂപ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തായിരുന്നു ബിസിനസ് നടത്തിയത്.
Tags