ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. നാല് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഡ്രോൺ ആക്രമണം ഉൾപ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ പരിശോധന സൈന്യം നടത്തുന്നത്. ഇതിനിടെയാണ് ഭീകരരുടെ ആക്രമണം. പരിശോധനയ്ക്കിടെ ഭീകരർ ആക്രമിക്കുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ അതിർത്തി കടന്നെത്തിയ പാകിസ്താന്റെ ഡ്രോൺ ബിഎസ്എഫ് തകർത്തു. ഇന്ന് പുലർച്ചെ 4.25 നാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയത്. ജമ്മുവിലെ അർണിയ സെക്ടറിലാണ് സംഭവം. ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ബി.എസ്.എഫ് നിർദേശം നൽകി.