ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാബത്ത(ഡിഎ) 11 ശതമാനം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭായോഗമാണ് ക്ഷാമബത്ത 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായി ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ വര്‍ധന കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്തായിരുന്നു അന്നത്തെ തീരുമാനം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 11 ശതമാനം വര്‍ധിപ്പിച്ചു; തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍
July 14, 2021
Tags