ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ

ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്രം അറിയിച്ചു. കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും നിർദ്ദേശം നൽകി.

റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിർദേശം.

ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി ഇത് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ 3 വർഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 A നിയമം
Tags