വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്സ്റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിറ്റക്സ് എം ഡി സാബു ജേക്കബ് അറിയിച്ചു.
‘കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാന്‍ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക് അവര്‍ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നു’- കെ ടി രാമറാവു ട്വീറ്റ് ചെയ്തു.
തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. സംഘം ശനിയാഴ്ച മടങ്ങും.