മുദ്രാ യോജനയുടെ പേരിൽ വ്യാജ ടെക്സ്റ്റ് മെസേജ്. സന്ദേശത്തിനൊപ്പം ലഭിക്കുന്ന ലിങ്കിൽ പതിയിരിക്കുന്നത് വലിയ അപകടമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലർക്കും മുദ്രാ യോജനയുടെ പേരിൽ ഒരു സന്ദേശം ലഭിക്കുന്നുണ്ട്. മുദ്രാ യോദനയുടെ കീഴിൽ വരുന്ന എംഎസ്എംഇ ബിനിസ് ലോൺ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഈ സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ട്.
എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളെത്തുന്നത് മറ്റൊരു പേജിലാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനുളള തട്ടിപ്പുകാരുടെ വിദ്യ മാത്രമാണ് ഈ വ്യാജ സന്ദേശവും ലിങ്കും.