ഗുജറാത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സ്‌കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം college school

ഗുജറാത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സ്‌കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂലൈ 15 മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി കോളജുകളും തുറക്കും.

വിദ്യാര്‍ത്ഥികള്‍ സ്വമേധയ തയാറാണെങ്കില്‍ മാത്രം സ്ഥാപനത്തിലേക്ക് വന്നാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഹാജര്‍ നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags