അന്തരിച്ച മുൻ എംഎൽഎ വിജയദാസിന്റെ മകന് സർക്കാർ ജോലി

അന്തരിച്ച മുൻ എംഎൽഎ വിജയദാസിന്റെ മകന് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി. കെ. വി സന്ദീപിന് ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിലാണ് നിയമനം നൽകിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് നിയമനം സംബന്ധിച്ച തീരുമാനമെടുത്തത്. സന്ദീപിന് മതിയായോ യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. കോങ്ങാട് എംഎൽഎയായിരുന്ന കെ. വി വിജയദാസ് ജനുവരി പതിനെട്ടിനാണ് അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Tags