വി ഡി സതീശനെതിരെ യൂത്ത്കോൺഗ്രസ്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കൂട്ടായ ആലോചന ഇല്ലാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടകവിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ യോജിച്ച പ്രതികരണമായിരുന്നു വേണ്ടിയിരുന്നത്.പ്രതിപക്ഷ നേതാവില്‍ നിന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലായിരുന്നു. വി ഡി സതീശന്റെ നിലപാട് പെതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.
Tags