കിരണ്‍ രാജിന്‍റെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി suresh gopi

കിരണ്‍ രാജിന്‍റെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി
കിരണ്‍ രാജ് നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളും സുരേഷ് ഗോപി നേര്‍ന്നു. ഇരുട്ട് എന്നാണ് സിനിമയുടെ പേര്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പരിചിതമുഖമായ കിരണ്‍ രാജിന്റെ 101ാമത്തെ ചിത്രമാണിത്. സിനിമ സംവിധാനം ചെയ്യുന്നത് നിധീഷ് കെ നായരാണ്. സിനിമ നിര്‍മിക്കുന്നത് നമോ പിക്‌ചേഴ്‌സും. ഛായഗ്രാഹകന്‍- അരുണ്‍ അടിമാലി, തിരക്കഥ- സന്ദീപ് പട്ടാമ്പി, സംഗീതം- ആല്‍ബിന്‍.