ഇനിയും പേരിട്ടിട്ടില്ലാത്ത 251-ാം ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് പുറത്തിറങ്ങി. നിലവിൽ വർക്കിംഗ് ടൈറ്റിലായ SG251 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ റോൾ എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്.
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
ചിത്രം ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കും എന്ന് സൂചന സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.