അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വിഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കും. ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 13 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.