വിഷ്വൽ എഡിറ്റർ അഭിലാഷ് ചന്ദ്രൻ നിര്യാതനായി

തിരുവനന്തപുരം: വിഷ്വൽ എഡിറ്റർ തിരുവനന്തപുരം മുട്ടയ്ക്കാട് ഉള്ളിരിപ്പ്മേലെ പുത്തൻവീട്ടിൽ അഭിലാഷ് ചന്ദ്രൻ നിര്യാതനായി. 33 വയസായിരുന്നു. ജനം ടിവി, ന്യൂസ് 18 കേരള തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങളിൽ വീഡിയോ എഡിറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്

നിലവിൽ ചെന്നൈയിൽ ജോലി ചെയ്യുകയായിരുന്നു. വേണുജിയുടെയും സുധയുടെയും മകനാണ്. രാഹുൽ ചന്ദ്രൻ, വീണാ ചന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ. സംസ്‌ക്കാരം നാളെ രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


Tags